ലോകമെമ്പാടുമുള്ള മലയാളികളായ, അഷ്റഫ് എന്ന് പേരുള്ളവരുടെ സ്നേഹ സൗഹാർദ്ദ കൂട്ടായ്മയാണ് സഹകരണ ആക്ട് പ്രകാരം രജിസ്‌ട്രേഷൻ ചെയ്ത് കേരളം ആസ്ഥാനവും പ്രവർത്തന പരിധി ഇന്ത്യ മുഴുവനും ആയിക്കൊണ്ട് പ്രവർത്തിക്കുന്ന അഷ്റഫ് കൂട്ടായ്മ.
അഷ്റഫ് നാമധാരികളുടെ ഒരു കൂട്ടായ്മ എന്ന ആശയം ഫേസ് ബുക്കിലൂടെയും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും കേരളക്കരയിലും, പ്രവാസ ലോകത്തുമുള്ള അഷ്റഫ്മാർ ഏറ്റെടുത്തപ്പോൾ പേരിന്റെ പേരിൽ ഒത്തുചേർന്ന ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മയായി അത് മാറുകയായിരുന്നു. ഇന്ന് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ഒട്ടുമിക്ക ജില്ലകളിലും ജില്ലാ കമ്മിറ്റികളും, അതിനു കീഴിൽ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും, യു.എ.ഇ, സൗദി, ഖത്തർ, ബഹറൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ വിദേശ ചാപ്റ്ററുകളും, അവക്ക് കീഴിൽ എമിറേറ്റ്, പ്രവിശ്യാ കമ്മിറ്റികളുമൊക്കെയായി വളർന്ന്, പടർന്നു പന്തലിച്ചു നിൽക്കുകയാണ് അഷ്റഫ് കൂട്ടായ്മ. സമൂഹത്തിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള അഷറഫ്മാർ ഇന്ന് ഈ കൂട്ടായ്മയുടെ ഭാഗമാണ്. More About Us